jacob-thomas

തിരുവനന്തപുരം: മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതിനായി വിജിലൻസ് ഡയറക്ടറെ ചുമതലപ്പെടുത്തണമെന്നും ശുപാർശയുണ്ട്. റിപ്പോർട്ട് സർക്കാർ പരിശോധിച്ച് വരികയാണ്. ‌ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ആദായ നികുതി വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.