ബാലരാമപുരം : തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ 10 നും 10.30 നും മദ്ധ്യേ തൃക്കൊടിയേറും. പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്.ക്ഷേത്രവഴിയിൽ നവീകരിച്ച പാലത്തിന്റെ ഉദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കും.രാവിലെ 11ന് നവീകരിച്ച ക്ഷേത്ര ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എൻ.വിജയകുമാർ നിർവഹിക്കും.ഏഴാമത് ശ്രീഭരദ്വാജ ശിവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനം പാരിസ് ലക്ഷ്മിയും നിർവഹിക്കും.ഈ വർഷത്തെ ശ്രീഭരദ്വാജ ഋഷീശ്വരത്തപ്പൻ പുരസ്കാരം അദ്ധ്യാപകനായ തെക്കേപരപ്പിൻതല എൻ.രാമചന്ദ്രൻ നായർക്ക് സമ്മാനിക്കും. 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും.ക്ഷേത്രസേവകശക്തിയുടെ ആഭിമുഖ്യത്തിൽ ആറാട്ട് ഘോഷയാത്രക്ക് സ്വീകരണവും വാർഷികവും ബാലരാമപുരം ജംഗ്ഷനിൽ നടക്കും.