നെയ്യാറ്റിൻകര: കേരള കരാട്ടെ അസോസിയേഷന്റെയും നിലമാമൂട് ജപ്പാൻ ഷോട്ടോകാൻ കരാട്ടെയുടെയും ആഭിമുഖ്യത്തിൽ പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂളിൽ നടക്കുന്ന കരാട്ടെ ടൂർണമെന്റ് ഏപ്രിൽ 5ന് രാവിലെ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവിധ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ച 10 പേരെ ചടങ്ങിൽ ആദരിക്കുമെന്ന് ടൂർണമെന്റ് ഡയറക്ടർ ഷിഹാൻ ഫ്രാൻസിസ് അറിയിച്ചു.