കടയ്ക്കാവൂർ: കായിക്കര പാലം നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി അഞ്ചര കോടി രൂപ അനുവദിച്ചു. കായിക്കരയെയും വക്കം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിനായുള്ള പ്രാരംഭ നടപടിയായാണ് തുക അനുവദിച്ചത്. വക്കം കായലിന് കുറുകെ അഞ്ചുതെങ്ങ് വില്ലേജിനെയും വക്കം വില്ലേജിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പാലത്തിനായി രണ്ട് ഏക്കറോളം ഭൂമി ഏറ്റെടുക്കെണ്ടതായി വരും.

ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകുന്ന മുറയ്ക്ക് ടെൻഡർ നടപടികളും ആരംഭിക്കും. അഞ്ചുതെങ്ങ് മേഖലയിലെ ടൂറിസം സാദ്ധ്യത മുന്നിൽ കണ്ടാണ് പാലം നിർമ്മിക്കുന്നത്. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കുമാരനാശാൻ സ്മാരകം, തീരദേശ ഹൈവെ എന്നിവയുടെ സാദ്ധ്യത മുന്നിൽ കണ്ടാണ് പാല നിർമ്മാണം. പാലം തീരദേശ ഹൈവെയും വക്കം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമായി മാറും.