ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പോക്സോ അതിവേഗ കോടതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ബി.സത്യൻ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി.കെ.കെ.ഷൈലജ ടീച്ചർ എന്നിവരുമായി ഇതിന്റെ സാദ്ധ്യതയെപ്പറ്റി എം.എൽ.എ ചർച്ച ചെയ്തു.വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നിയമ, ആഭ്യന്തര വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങലിലെ കോടതി സമുച്ചയത്തിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നും എം.എൽ.എ ധരിപ്പിച്ചു.