തിരുവനന്തപുരം:വനപാലകരോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.കെ ശശീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി,കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ, കെ.എഫ്.എം.എസ്.യു സംസ്ഥാന പ്രസിഡന്റ് ബി.എസ്. ഉണ്ണിമോൻ,നേതാക്കളായ എം.എസ്.ബിനുകുമാർ, എം.മനോഹരൻ,പി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.വൈകിട്ട് നടന്ന സമാപന സമ്മേളനം വി.എസ് ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.