iran-aquists

കുഴിത്തുറ: നാഗർകോവിലിൽ രണ്ട് കടകളിൽ മോഷണം നടത്തിയ സഹോദരന്മാരായ രണ്ട് ഇറാൻകാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറാൻ സ്വദേശിയായ ഗോർബണിയുടെ മക്കളായ മെയ്സമിനെയും റെസയെയുമാണ് അറസ്റ്റുചെയ്തത്. വെള്ളിചന്ത സ്വദേശി ഡേവിഡിന്റെ ഇലക്ട്രോണിക് ഷോപ്പിലായിരുന്നു ഒരുമോഷണം. ചില്ലറ കൊടുത്തിട്ട് 500 രൂപ നോട്ട് വേണമെന്ന് ആവശ്യപ്പെടുകയും ഉടമസ്ഥൻ കാശ് കൊടുക്കുന്നതിനിടയിൽ മേശയിൽനിന്ന് 10,000 രൂപ മോഷ്ടിച്ച് കാറിൽ രക്ഷപ്പെടുകയുമായിരുന്നു.

നാഗർകോവിൽ സ്വദേശി സെല്ലകുമാറിന്റെ കടയിൽ നിന്നും 10,000 രൂപ കവർന്നു. കഴിഞ്ഞ ദിവസം രാത്രി കന്യാകുമാരി ജില്ലയിലെ ഈത്തൻമൊഴിയിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ കാറിൽ നിന്ന് കെട്ടുകണക്കിന് ഇറാൻ കറൻസി പിടിച്ചെടുത്തു. പ്രതികളെ നാഗർകോവിൽ നേശമണി നഗർ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തു. പ്രതികൾ സഹോദരന്മാരാണ്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇവർ പല സ്ഥലങ്ങളിൽ സഞ്ചരിച്ച ശേഷമാണ് കന്യാകുമാരിയിൽ എത്തിയത്. മറ്റു മോഷണക്കേസുകളിൽ ഇവർക്ക് പങ്കുണ്ടോയെന്നറിയാൻ ചോദ്യം ചെയ്തു വരുന്നു.