വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ക്ലീൻ ടൗണായി മാറ്റുമെന്ന് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ)വെഞ്ഞാറമൂട് ചാപ്റ്റർ പ്രസിഡന്റ് അജയ് എസ്.നായർ പറഞ്ഞു. ഇന്ത്യ മുഴുവൻ അലയടിക്കുന്ന സ്വച്ച് ഭാരത് മിഷന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് വെഞ്ഞാറമൂട് ടൗൺ പരിപൂർണമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ജെ.സി.ഐ വെഞ്ഞാറമൂട് ചാപ്റ്റർ ബിസിനസ് ടു മീറ്റിൽ അദ്ദേഹം പറഞ്ഞു. പഞ്ചായത്തുമായും മറ്റ് സംഘടനകള്ളുമായും സഹകരിച്ച് ആയിരിക്കും പരിപാടി ആസൂത്രണം ചെയ്യുക. ഇതിനുേവണ്ടി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതുകൂടാത വ്യാപാരികളുടെയും സംരംഭകരുടെയും വളർച്ചയ്ക്ക് ആവശ്യമുള്ള പരിശീലന പരിപാടികൾ പതിവായി സംഘടിപ്പിക്കുന്നതിനും ജെ.സി.ഐ വെഞ്ഞാറമൂട് ചാപ്റ്ററിന് പദ്ധതിയുണ്ട്. ബിസിനസ് മീറ്റിൽ ഡോ. ജയകുമാർ (താലം ജൂവലറി), അൻപരസൻ (ധന്യ ടെക്സ്റ്റയിൽസ്), സോണിയ നായർ (ഐ.ഡി.എസ് അബാക്കസ്), കാവ്യ (എ.കെ.ജി.എസ് അസോസിയേറ്റ്സ്), ശീരാജ് ( ഊർജ്ജം), ബിനുലാൻ (ആദിത്യ ഗ്രൂപ്പ്), തുളസീധരൻ (ഭാരത് സേവാ സമാജം) തുടങ്ങി ഇരുപേതാളം പേർ തങ്ങളുടെ ബിസിനസ് അവതരിപ്പിച്ച് സംസാരിച്ചു. തുടർന്ന് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനെ കുറിച്ചും ഡിജിറ്റൽ മാർക്കറ്റിംഗിനെ കുറിച്ചും ക്ലാസ്സുകൾ നടന്നു. ക്ലാസുകൾ ബിസിനസ് കൺസൾട്ടന്റ് ശ്രീകാന്ത്, സെക്രട്ടറി ആദർശ് (സർവീസ് എക്സ്പർട്ട്സ്) എന്നിവർ നയിച്ചു.