പാലോട്: ജവഹർ കോളനി ഗവൺമെന്റ് ഹൈസ്കൂൾ വാർഷികവും അവാർഡ് ദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.ഷിബു അദ്ധ്യക്ഷത വഹിച്ചു.പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്ര കുമാരി മുഖ്യാതിഥിയായി.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ,വാമനപുരം ബ്ലോക്ക് മെമ്പർ ഷീബ ഗിരീഷ്, വാർഡ് മെമ്പർ ജി. ജയകുമാർ,ഇലവുപാലം വാർഡ് മെമ്പർ എ. റിയാസ് എന്നിവർ പങ്കെടുത്തു.ജെ.സിന്ധു,കെ.എൽ.ബിച്ചു,ജെ. ബഷീർ,ഗീത പ്രിജി,അഷ്‌റഫ് എന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് സജിമുദ്ധീൻ നന്ദി പറഞ്ഞു.