മുടപുരം :ചിറയിൻകീഴിൽ പ്രേംനസീർ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനായി സംസ്‌ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ചു . ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ അഭ്യർത്ഥനയെത്തുടർന്നാണ് ഒരു കോടി രൂപ അനുവദിച്ചത് . കഴിഞ്ഞ ദിവസം നടന്ന ബഡ്ജറ്റ് ചർച്ചയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ചിറയിൻകീഴിൽ പ്രേം നസീറിന്റെ പേരിലുള്ള സാംസകാരിക കേന്ദ്രം നിർമിക്കുന്നതിനായി സംസ്‌ഥാന ഗവണ്മെന്റിനോട് 5കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരമാണ് ഇന്നലെ നിയമസഭയിൽ നടന്ന ബഡ്ജറ്റിൻ മേലുള്ള മറുപടി പ്രസംഗത്തിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഒരുകോടി രൂപ പ്രേം നസീർ സാംസ്‌കാരിക കേന്ദ്രത്തിനായി അനുവദിക്കുന്നു എന്ന് പ്രഖ്യാപിച്ചത്.
പ്രേം നസീറിന്റെ പേരിൽ ജന്മനാട്ടിൽ ഒരു സാംസകാരിക കേന്ദ്രം എന്ന
ഏറെ നാളായുള്ള ചിറയിൻകീഴ് നിവാസികളുടെ സ്വപനമാണ് പൂവണിയാനൊരുങ്ങുന്നത്.