കാഞ്ഞിരംകുളം: കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൽ ഘട്ടത്തിലേക്ക്. സർവകലാശാല വ്യവസ്ഥ അനുസരിച്ചുള്ള സ്ഥലപരിമിതിയുള്ളതിനാലാണ് നടപടി. എന്നാൽ ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് കുറഞ്ഞത് 5 ഏക്കർ ഭൂമി ആവശ്യമാണ്. എന്നാൽ വെറും 1.65 ഏക്കർ സ്ഥലം മാത്രമാണ് കോളേജിനുള്ളത്. ആയതിനാൽ കോളേജിന് സ്ഥലം ഏറ്റെടുക്കാൻ പണം അനുവദിക്കണമെന്ന് എം. വിൻസെന്റ് എം.എൽ.എ നിയമസഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.