തിരുവനന്തപുരം: പത്തനംതിട്ട വരയന്നൂർ അക്വഡക്ടിന്റെ പണി പൂർത്തിയാക്കാൻ ആവശ്യമായ മുഴുവൻ തുകയ്ക്കായി അനുമതി പുതുക്കി വാങ്ങുമെന്ന് മന്ത്റി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. അക്വഡക്ട് പുതുക്കി പണിയാൻ 19 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ റീബിൽഡ് കേരളയിൽ സമർപ്പിച്ചിരുന്നു. എന്നാൽ 14.5 കോടി രൂപയ്‌ക്കേ ആസൂത്റണ സാമ്പത്തികകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നുള്ളൂ. പ്റവൃത്തി ഫലപ്റദമായി പൂർത്തിയാക്കാൻ മുഴുവൻ തുകയും ആവശ്യമായതിനാലാണ് പുതുക്കിയ അനുമതിക്ക് നടപടി സ്വീകരിക്കുന്നതെന്ന് വീണാ ജോർജ്ജിന്റെ സബ്മിഷന് മറുപടിയായി മന്ത്റി പറഞ്ഞു.