തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പൊതുമരാമത്ത് വകുപ്പ് റെസ്​റ്റ് ഹൗസ് നിർമ്മിക്കാൻ തദ്ദേശഭരണ വകുപ്പിൽ നിന്ന് ലഭിക്കേണ്ട നിരാക്ഷേപ സാക്ഷ്യപത്രത്തിനുള്ള തുടർ നടപടികൾക്കായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്റി എ.സി. മൊയ്‌തീൻ നിയമസഭയിൽ അറിയിച്ചു. ഇതിനുള്ള ഭൂമി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്വയാർജ്ജിത ഭൂമിയല്ലാത്തതിനാൽ അവ സർക്കാർ വിജ്ഞാപനം മുഖേന റവന്യൂ വകുപ്പിലേക്ക് പുനർ നിക്ഷിപ്‌തപ്പെടുത്തിയാലെ ഭൂമികൈമാ​റ്റം സാദ്ധ്യമാകൂ. ഭൂമി, വില്ലേജ് രേഖകളിൽ വാമനപുരം ബ്ലോക്കിലാണെന്നതിനാൽ തദ്ദേശ സ്വംയഭരണ വകുപ്പിന്റെ അനുമതിപത്രം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഡി.കെ. മുരളിയുടെ സബ്മിഷന് മറുപടിയായി മന്ത്റി പറഞ്ഞു.