തിരുവനന്തപുരം: വേളിയിൽ വി. അന്തോനീസിന്റെ തീർത്ഥാടന തിരുനാൾ ആഘോഷം നാളെ ആരംഭിച്ച് 23ന് അവസാനിക്കും. 14ന് വെെകിട്ട് 5.30ന് ജപമാല. 6ന് പതാക ഘോഷയാത്ര. ഫ.ലെനിൻ ഫെർണാണ്ടസ് ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ജെറോം റോസ് വചനപ്രഘോഷണം നടത്തും. എല്ലാ ദിവസവും ജപമാല, നൊവേന ദിവ്യബലി, വചനവിചിന്തനം എന്നിവയുണ്ടാകും. 22ന് വെെകിട്ട് 5.45ന് വിശുദ്ധന്റെ സന്നിധിയിൽ സായാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം തിരുസ്വരൂപം വഹിച്ച് ഘോഷയാത്ര. 23ന് രാവിലെ 5.30ന് പ്രഭാത ദിവ്യബലിയും 10.30ന് കുർബാനയും സ്നേഹവിരുന്നും. വെെകിട്ട് 6ന് അതിരൂപതാ സഹായ മെത്രാൻ റെെറ്റ് റവ. ഡോ. ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. 25ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും.