alampara
ആലംപാറ ദേവീ ക്ഷേത്രത്തിൽ നടന്ന നാട്ടു താലപ്പൊലി

പാലോട്: ആലംപാറ ദേവീക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന നാട്ടുതാലപ്പൊലിയിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി. ഘോഷയാത്രകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നതിനു ശേഷം മാംഗല്യപൂജ, ദീർഘസുമംഗലീ പൂജ, മധുരപലഹാര വിതരണം എന്നിവ നടന്നു. ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ ഉച്ചക്ക് 12ന് അന്നദാനം ,4 .30 ന് തോറ്റംപാട്ട്, രാത്രി 9 ന് വിളക്ക്, മംഗളാരതി, 9.30 ന് നൃത്തം.