വെഞ്ഞാറമൂട്: മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് 11കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പുല്ലമ്പാറ ആനക്കുഴി രാജേഷ് ഭവനിൽ രതീഷ് കുമാറിനെയാണ് (36) റൂറൽ എസ്.പി. അശോകിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ബേബി, വെഞ്ഞാറമൂട് എസ്.ഐ ബിനീഷ് ലാൽ എന്നിവരുൾപ്പെട്ട സംഘം അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.