തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും റവന്യൂവരുമാനം വർദ്ധിപ്പിക്കാനുമായി വാട്ടർ അതോറിട്ടി റവന്യൂ അദാലത്ത് നടത്തും.ജില്ലയിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാനും പരാതികൾ പരിഹരിക്കാനും ഉപഭോക്താക്കൾ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയവുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കണം.അപേക്ഷകളിൽ കൺസ്യൂമർ നമ്പർ,വിലാസം,പിൻകോഡ്,ഫോൺ നമ്പർ എന്നിവ നിർബന്ധമാണ്. അദാലത്തിന്റെ സ്ഥലവും തീയതിയും പിന്നീട് അറിയിക്കും.അപേക്ഷ സമർപ്പിക്കേണ്ട അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർമാരുടെ കാര്യാലയവും ഫോൺ നമ്പരും: സെൻട്രൽ സബ് ഡിവിഷൻ, തിരുവനന്തപുരം: 8547638177,​ വെസ്റ്റ് സബ് ഡിവിഷൻ, പോങ്ങുംമൂട്: 8547638176,​ നോർത്ത് സബ് ഡിവിഷൻ, കവടിയാർ: 8547638186,​ഈസ്റ്റ് സബ് ഡിവിഷൻ:പി.ടി.പി നഗർ: 8547638191,​സൗത്ത് സബ് ഡിവിഷൻ,കുര്യാത്തി: 8547638194,​വാട്ടർ സപ്ലൈ സബ് ഡിവിഷൻ,നെയ്യാറ്റിൻകര: 8547638094,​വാട്ടർ സപ്ലൈ സബ് ഡിവിഷൻ, കാഞ്ഞിരംകുളം: 8547638098,​ വാട്ടർ സപ്ലൈ സബ് ഡിവിഷൻ,വർക്കല:8547638359,​വാട്ടർ സപ്ലൈ സബ് ഡിവിഷൻ, ആറ്റിങ്ങൽ: 8547638356 വാട്ടർ സപ്ലൈ സബ് ഡിവിഷൻ, നെടുമങ്ങാട്: 9496586222.