സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ X) 13 മുതൽ 17 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി 2013 സ്കീം (സപ്ലിമെന്ററി) ഡിസംബർ 2018 ന്റെ ഭാഗമായി നടത്തിയ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ച് സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി മാത്രം അപേക്ഷിക്കേണ്ട അവസാന തീയതി 22.