lott

തിരുവനന്തപുരം :ലോട്ടറി വില്പന തൊഴിലാളികളുടെ കമ്മിഷൻ തുക വർദ്ധിപ്പിക്കണമെന്നും ലോട്ടറിയുടെ വില കൂട്ടിയത് പിൻവലിക്കണമെന്നും ലോട്ടറി സമ്മാനതുക വർദ്ധിപ്പിക്കണമെന്നും വി.ഡി.സതീശൻ എം.എൽ.എ അഭിപ്രായപ്പെട്ടു.ആൾ കേരള ലോട്ടറി ഏജന്റ്സ്, സെല്ലേഴസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലോട്ടറി സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.വി.ആർ. പ്രതാപൻ, കൈരളി റാഫി,അയിര എസ്.സലീംരാജ്, ആനത്താനം രാധാകൃഷ്ണൻ, ഒ.ബി. രാജേഷ്, അമ്പലത്തറ മുരളീധരൻനായർ,എം.എസ്.യൂസഫ്,രാജലക്ഷ്മി,പി.വി.പ്രസാദ്, നാഗൂർകനി,വേണു പഞ്ചവടി എന്നിവർ പ്രസംഗിച്ചു.