കുഴിത്തുറ:മാർത്താണ്ഡം ഫ്ലൈഓവറിൽ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാർത്ഥി മരിച്ചു.തിരുവട്ടാർ മാതാർ കൂറ്റവിളാകം സ്വദേശി ബെന്നറ്റ് രാജിന്റെ മകൻ വിനോദ് രാജ് (19)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5മണിക്കായിരുന്നു സംഭവം.വിനോദ് രാജ് മാർത്താണ്ഡത്തെ സ്വകാര്യ കോളേജിൽ ബി.കോം മൂന്നാം വർഷമാണ് .വിനോദ് രാജ് ബൈക്കിൽ മാർത്താണ്ഡം ഫ്ലൈഓവറിലൂടെ കുഴിത്തുറയ്ക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് എതിരെവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.ബൈക്കിൽ നിന്ന് തെറിച്ചു വീണ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.