നെയ്യാറ്റിൻകര: ജനതാദൾ(എസ്) തിരുപുറം പഞ്ചായത്ത് സമ്മേളനം ഇന്നും നാളെയും പഴയകടയിൽ നടക്കും. 13ന് വൈകിട്ട് 5 ന് പുത്തൻകട ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം പഴയകടയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജനതാദൾ(എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തിരുപുറം വിൻസെന്റ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി തകിടി കൃഷ്ണൻനായർ, വി. സുധാകരൻ, നെല്ലിമൂട് പ്രഭാകരൻ, കൂട്ടപ്പന രാജേഷ്, ഡി. അനിത, അഡ്വ. കുളത്തൂർ വിൻസെന്റ്, ടി. സദാനന്ദൻ, തിരുപുറം മോഹൻകുമാർ, കാരോട് സുരേഷ്, എം.കെ. റിജോഷ്, ജെ. ജയകുമാർ എന്നിവർ പ്രസംഗിക്കും. യോഗ ത്തിൽ കർഷകരേയും മുതിർന്നനേതാക്കളെയും ആദരിക്കും.14 ന് പുത്തൻകടയിൽ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും. പൗരത്വഭേദഗതി നിയമവും ഭരണഘടനയും എന്ന വിഷയം ജമീലപ്രകാശം അവതരിപ്പിക്കും. മണ്ഡലം സെക്രട്ടറി ജെ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. മുള്ളുവിള സൈമൺ, എസ്. ചാറ്റ്ഫീൽഡ്, സി. അനിൽകുമാർ, സി.ചെല്ലക്കുട്ടൻ, പുത്തൻകട രാജൻ, ആർ. തോമസ്, ഡി.എസ്. ഫ്രാങ്ക്ലിൻ, പി. സൈമൺ, സി. ലിപിൻ
എന്നിവർ പങ്കെടുക്കും.