ചെങ്കൽ: ചെങ്കൽ കുറ്റാമത്ത് ഭഗവതി ക്ഷേത്രത്തിലെ വാർഷിക മഹോത്സവം 16 ന് സമാപിക്കും. ഇന്ന് രാവിലെ 10 ന് നവഗ്രഹശാന്തിഹോമം, വൈകുന്നേരം 5.30 ന് സർവ്വൈശ്വര്യ പൂജ, രാത്രി 7ന് ഭജന.14 ന് രാവിലെ 10 ന് മഹാനിവേദ്യം, വൈകിട്ട് 5.30 ന് കുമാരി പൂജ, രാത്രി 7.30 ന് ഭജന. 15 ന് രാവിലെ 11 ന് പാരായണ സമർപ്പണം-സപ്തശതീ പാരായണം, ഉച്ചയ്ക്ക് 12.30 ന് കുങ്കുമാഭിഷേകം, പ്രഭാഷണം, ദക്ഷിണ, ഭദ്രദീപം ഉദ്വസനം, ദീപസമർപ്പണം,യജ്ഞപ്രസാദവിതരണം, വൈകുന്നേരം 5 ന് സമൂഹാർച്ചന. 16 ന് രാവിലെ 8 ന് ആറാട്ട് ബലി, 8.30 ന് എഴുന്നള്ളത്ത്, രാത്രി 8 ന് ആറാട്ട്, തുടർന്ന് തൃക്കൊടിയിറക്ക്,ആറാട്ട് കലശാഭിഷേകം, പ്രസാദവിതരണം,രാത്രി 10 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്.