തിരുവനന്തപുരം: ആൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ (എ.ഐ.ബി.പി.എ.ആർ.സി)​ കേരള ഘടകം വാർഷിക സംസ്ഥാന സമ്മേളനം 15ന് എ.കെ.ജി ഹാളിൽ നടക്കും. പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.ബി. തോമസ് അദ്ധ്യക്ഷത വഹിക്കും. എ.ഐ.ബി.പി.എ.ആർ.സി ജനറൽ സെക്രട്ടറി സുപ്രിത സർക്കാർ മുഖ്യപ്രഭാഷണം നടത്തും. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി)​ ജനറൽ സെക്രട്ടറി സൗമ്യ ദത്ത മുഖ്യാതിഥിയാകും. എ.ഐ.ബി.ഒ.സി കേരളഘടകം സെക്രട്ടറി എബ്രഹാം ഷാജി ജോൺ,​ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പെൻഷൻ അസോസിയേഷൻ (കേരള)​ സെക്രട്ടറി എ. ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.