വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ഏകദിന പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. അതും ന്യൂസിലൻഡിൽ ട്വന്റി 20 പരമ്പര 5-0 ത്തിന് തൂത്തുവാരിയതിന് തൊട്ടുപിന്നാലെയാണ് ഏകദിനത്തിലെ തിരിച്ചടി. അത്യുന്നതിയിൽ നിന്ന് അഗാധതയിലേക്കുള്ള കൊഹ്‌ലിപ്പടയുടെ പരാജയത്തിന് കാരണങ്ങൾ എന്തൊക്കെയാണ്.
ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് ട്വന്റി 20 കളിൽ വെന്നിക്കൊടി പാറിച്ചുവന്ന കൊഹ്ലിപ്പടയെ ഏകദിനത്തിൽ നേരിടാനിറങ്ങുമ്പോൾ സത്യത്തിൽ കിവീസ് ടീമിന് നെഞ്ചിടിപ്പേറെയായിരുന്നു. സ്ഥിരം നായകൻ കേൻ വില്യംസണിന്റെയും സ്റ്റാർ പേസർ ട്രെന്റ് ബൗൾട്ടിന്റെയും അഭാവം, തുടർ തോൽവികളുടെ സമ്മർദ്ദം, അപ്രതീക്ഷിതമായി നായകസ്ഥാനം ഏറ്റെടുക്കേണ്ടവന്ന ടോം ലതാമിന്റെ പരിചയക്കുറവ് എന്നുവേണ്ട ആത്മവിശ്വാസം ചോർത്തിക്കളയാനുള്ള നിരവധി കാരണങ്ങൾ കിവികൾക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ അവർ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ പരമ്പര സ്വന്തമാക്കാൻ കിവികൾക്ക് കഴിഞ്ഞിരിക്കുന്നു.
തങ്ങളുടെ മികവിനേക്കാൾ അവർ ഇൗ പരമ്പര നേട്ടത്തിന് കടപ്പെട്ടിരിക്കുന്നത് ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തോടാണ്. ട്വന്റി 20 യിൽ ബാലികേറാമലയായിരുന്ന കിവീസിനെ കീഴടക്കാൻ കഴിഞ്ഞതിന്റെ അമിതാവേശമാണ് ഏകദിനത്തിൽ പ്രധാനമായും തിരിച്ചടിയായത്. ഇത് ട്വന്റി 20 ലോകകപ്പിന്റെ വർഷമായതിനാൽ ഏകദിനത്തിന് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന വിരാട് കൊഹ്‌ലിയുടെ വാക്കുകൾ നൽകിയ സൂചനയും ഇതുതന്നെയായിരുന്നു.
കഴിഞ്ഞവർഷം ലോകകപ്പിന്റെ സെമിഫൈനലിലെ അരമണിക്കൂർ ഒഴികെ അതിശയകരമായ പ്രകടനം കാഴ്ചവച്ചു എന്ന് കൊഹ്‌ലിതന്നെ അവകാശപ്പെട്ട ടീം ലോകകപ്പിനുശേഷം ആദ്യമായി ആ ഫോർമാറ്റിലേക്ക് കളിക്കാനെത്തിയ എതിരാളികളോട് തോറ്റ രീതി ടീം മാനേജ്മെന്റ് വിലയിരുത്തേണ്ടതാണ്.
ആദ്യ ഏകദിനത്തിൽ 347 റൺസും മൂന്നാം ഏകദിനത്തിൽ 296 റൺസും നേടിയിട്ടും ഇന്ത്യയ്ക്ക് അത് പ്രതിരോധിക്കാനായില്ല. രണ്ടാം ഏകദിനത്തിൽ കിവീസ ഉയർത്തിയ 273 റൺസ് ചേസ് ചെയ്യാനുമായില്ല. ബാറ്റിംഗ് നിരയിലും ബൗളിംഗ് നിരയിലും ഇന്ത്യ നടത്തിയ പരീക്ഷണങ്ങളൊക്കെ പാളിപ്പോവുകയും ചെയ്തു. ബാറ്റിംഗിൽ ഒാപ്പണിംഗ് മുതൽ ഫിനിഷിംഗ് വരെയുള്ള പൊസിഷനുകളിൽ മികവ് കാട്ടാൻ കഴിയാത്തത് ഏറ്റവും വലിയ തിരിച്ചടിയായി.
സ്കോർ കാർഡ്
ഒന്നാം ഏകദിനം
ഇന്ത്യ : 347/4
ശ്രേയസ് 103, രാഹുൽ 88, കൊഹ്‌ലി 51
കിവീസ് 348/6
ടെയ്‌ലർ നോട്ടൗട്ട് 109, നിക്കോൾസ് 78, ലതാം 69
തോൽവിയുടെ മാർജിൻ : 4 വിക്കറ്റ്
രണ്ടാം ഏകദിനം
ന്യൂസിലാൻഡ് 273/8
ഗപ്ടിൽ 79, ടെയ്‌ലർ 73 നോട്ടൗട്ട്, നിക്കോൾസ് 4
ഇന്ത്യ 251 ആൾ ഒൗട്ട്
ജഡേജ 55, രാഹുൽ 52, സെയ്‌നി 45
മാർജിൻ : 22 റൺസ്
മൂന്നാം ഏകദനിം
ഇന്ത്യ 296/7
രാഹുൽ 112, ശ്രേയസ് 62, മനീഷ് 42, പൃഥ്വി ഷാ 40
കിവീസ് : 300/5
നിക്കോൾസ് 80, ഗപ്ടിൽ 66, ഗ്രാൻഡ് ഹോം 58 നോട്ടൗട്ട്
മാർജിൻ : 5 വിക്കറ്റ്.
ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് ട്വന്റി 20 കളിൽ വെന്നിക്കൊടി പാറിച്ചുവന്ന കൊഹ‌്‌ലപ്പടയെ ഏകദിനത്തിൽ നേരിടാനിറങ്ങുമ്പോൾ സത്യത്തിൽ കിവീസ് ടീമിന് നെഞ്ചിടിപ്പേറെയായിരുന്നു. സ്ഥിരം നായകൻ കേൻ വില്യംസണിന്റെയും സ്റ്റാർ പേസർ ട്രെന്റ് ബൗൾട്ടിന്റെയും അഭാവം തുടർ തോൽവികളുടെ സമ്മർദ്ദം, അപ്രതീക്ഷിതമായി നായകസ്ഥാനം ഏറ്റെടുക്കേണ്ടവന്ന ടോം ലതാമിന്റെ പരിചയക്കുറവ് എന്നുവേണ്ട ആത്മവിശ്വാസം ചോർത്തിക്കളയാനുള്ള നിരവധി കാരണങ്ങൾ കിവികൾക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ അവർ പോലും കരുതാത്ത രീതിയിൽ പരമ്പര സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നു.
തങ്ങളുടെ മികവിനേക്കാൾ അവർ ഇൗ പരമ്പര നേട്ടത്തിന് കടപ്പെട്ടിരിക്കുന്നത ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തോടാണ്. ട്വന്റി 20 യിൽ ബാലികേറാമലയായിരുന്ന കിവീസിനെ കീഴടക്കാൻ കഴിഞ്ഞതിന്റെ അമിതാവേശമാണ് ഏകദിനത്തിൽ പ്രധാനമായും തിരിച്ചടിയായത്. ഇത് ട്വന്റി 20 ലോകകപ്പിന്റെ വർഷമായതിനാൽ ഏകദിനത്തിന് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന വിരാട് കൊഹ്‌ലിയുടെ വാക്കുകൾ നൽകിയ സൂചനയും ഇതുതന്നെയായിരുന്നു.
കഴിഞ്ഞവർഷം ലോകകപ്പിന്റെ സെമിഫൈനലിലെ അരമണിക്കൂർ ഒഴികെ അതിശയകരമായ പ്രകടനം കാഴ്ചവച്ചു എന്ന് കൊഹ്‌ലിതന്നെ അവകാശപ്പെട്ട ടീം ലോകകപ്പിനുശേഷം ആദ്യമായി ആ ഫോർമാറ്റിലേക്ക് കളിക്കാനെത്തിയ എതിരാളികളോട് തോറ്റ രീതി ടീം മാനേജ്മെന്റ് വിലയിരുത്തേണ്ടതാണ്.
ആദ്യ ഏകദിനത്തിൽ 347 റൺസും മൂന്നാം ഏകദിനത്തിൽ 296 റൺസും നേടിയിട്ടും ഇന്ത്യയ്ക്ക് അത് പ്രതിരോധിക്കാനായില്ല. രണ്ടാം ഏകദിനത്തിൽ കിവീസ ഉയർത്തിയ 273 റൺസ് ചേസ് ചെയ്യാനുമായില്ല. ബാറ്റിംഗ് നിരയിലും ബൗളിംഗ് നിരയിലും ഇന്ത്യ നടത്തിയ പരീക്ഷണങ്ങളൊക്കെ പാളിപ്പോവുകയും ചെയ്തു. ബാറ്റിംഗിൽ ഒാപ്പണിംഗ് മുതൽ ഫിനിഷിംഗ് വരെയുള്ള പൊസിഷനുകളിൽ മികവ് കാട്ടാൻ കഴിയാത്തത് ഏറ്റവും വലിയ തിരിച്ചടിയായി.
തോൽവിക്ക്
5 കാരണങ്ങൾ
1. സ്ഥിരം ഒാപ്പണർമാരായ രോഹിത് ശർമ്മയുടെയും ശിഖർ ധവാന്റെയും അഭാവം ഇന്ത്യൻ ടീമിനെ ശരിക്കും ബാധിച്ചു. പ്രത്യേകിച്ച് രോഹിതിന് കളിക്കാൻ കഴിയാതെ വന്നത്. മികച്ച ഫോമിലായിരുന്ന രോഹിത് ചേസിംഗിലും ആദ്യ ബാറ്റിംഗിലും ഒരുപോലെ പ്രാപ്തനായിരുന്നു. പകരം ഒാപ്പണർമാരായ മായാങ്ക് അഗർവാളിനും പൃഥ്വി ഷായക്കും ഇത് അരങ്ങേറ്റ പരമ്പരയായിരുന്നു. ആദ്യമത്സരത്തിൽ 50 റൺസിന്റെ കൂട്ടുകെട്ട് ഒഴിച്ചാൽ പിന്നീട് ഒാപ്പണിംഗ് ക്ളിക്കായില്ല.
2. ധോണിയെപ്പോലൊരു ഫിനിഷർ ഇല്ലാത്തതിന്റെ പ്രശ്നം രണ്ടാം ഏക ദിനത്തിൽ നന്നായി ബാധിച്ചു. 273 എന്ന ചേസ് ചെയ്യാനാകുന്ന സ്കോറിന് മുന്നിൽ 251ന് ആൾ ഒൗട്ടാവുകയായിരുന്നു ഇന്ത്യ. പരിചയ സമ്പന്നനായ ജഡേജ ക്രീസിലുണ്ടായിരുന്നിട്ടും വാലറ്റത്ത് സെയ്‌നി അപ്രതീക്ഷിതമായി ആഞ്ഞടിച്ചിട്ടും 22 റൺസകലെ ഇന്ത്യ വീണു. 73 പന്തുകൾ നേരിട്ട ജഡേജ 55 റൺസാണ് നേടിയിരുന്നത്. പന്തിനൊപ്പം റൺസ് നേടാൻ ജഡേജയ്ക്ക് കഴിഞ്ഞിരുന്നുവെങ്കിൽ കളിയുടെ വിധി മാറിയേനെ.
3. ബുംറയും ശാർദ്ദൂൽ താക്കൂറും സെയ്‌നിയുമടങ്ങുന്ന പേസ് ബൗളിംഗ് നിരയക്ക് ഇൗ പരമ്പരയിൽ കാര്യമായ ഒരു സ്വാധീനവും ചെലുത്താനായില്ല. അതേസമയം കിവീസ് പേസർമാർ നന്നായി പന്തെറിയുകയും ചെയ്തു.
4. മദ്ധ്യനിര ബാറ്റിംഗിൽ ആദ്യ രണ്ട് കളിയിൽ അവസരം ലഭിച്ച കേദാർ യാദവ് തീർത്തും നിരാശപ്പെടുത്തി. ഋഷഭ് പന്തിന് അവസരം നൽകാതെ, രാഹുലിന ഇരട്ടിജോലി നൽകിയാണ് കേദാറിനെ ഉൾപ്പെടുത്തിയത്.
അവസാന മത്സരത്തിന് ഇറങ്ങിയ മനീഷ് പാണ്ഡേ താരതമ്യേന ഭേദമായിരുന്നു.
5. ട്വന്റി 20 പരമ്പരയിലേതുപോലെയുള്ള ഒരു ഇൗസീ വാക്കോവർ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യ തോൽവികൾ ഉൾക്കൊള്ളാൻ വൈകി. കാര്യങ്ങൾ മനസിലായിവന്നപ്പോഴേക്കും പരമ്പര കഴിഞ്ഞിരുന്നു.
ഇനി മുന്നിൽ
നാളെ ന്യൂസിലൻഡ് ഇലവനുമായി ത്രിദിന സന്നാഹ മത്സരം
21 മുതൽ വെല്ലിംഗ്ടണിൽ ആദ്യ ടെസ്റ്റ്
രണ്ടാം ടെസ്റ്റ് ഇൗമാസം 29ന് ക്രൈസ്റ്റ് ചർച്ചിൽ ആരംഭിക്കും.