തിരുവനന്തപുരം: ബഡ്ജറ്റ് നിർദേശപ്രകാരം അദ്ധ്യാപക തസ്തികകൾ കുറയ്ക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ആവശ്യപ്പെട്ടു. അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തുന്ന സർക്കാർ തീരുമാനത്തിനെതിരെ കെ.പി.എസ്.ടി.എ സംസ്ഥാനവ്യാപകമായി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ, ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനിൽ വട്ടപ്പാറ, നിസാം ചിതറ തുടങ്ങിയവർ സംസാരിച്ചു.