 ശുചീകരണം 20 കേന്ദ്രങ്ങളിൽ

നെടുമങ്ങാട്: കിള്ളിയാർ ശുചീകരണ ദൗത്യത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 'കര കവിയാത്ത കിള്ളിയാർ" എന്ന സന്ദേശവുമായി 14 ന് വിപുലമായ ശുചീകരണ യജ്ഞം നടക്കും. 20 കേന്ദ്രങ്ങളിൽ രാവിലെ 8 ന് ഒരേസമയം ശുചീകരണ പ്രക്രിയക്ക് തുടക്കമാകുമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കിള്ളിയാർ ഉത്ഭവിക്കുന്ന പനവൂരിൽ രണ്ടു കേന്ദ്രങ്ങളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി, എ.ബി സതീഷ് എം.എൽ.എ എന്നിവരും ആനാട്ട് നാല് കേന്ദ്രങ്ങളിൽ മന്ത്രി വി.എസ്. സുനിൽകുമാർ, കോലിയക്കോട് കൃഷ്ണൻനായർ, ഡി.കെ. മുരളി എം.എൽ.എ, എം. വിജയകുമാർ, വി.എസ്. ശിവകുമാർ, പദ്മകുമാർ ഐ.എ.എസ് എന്നിവരും നഗരസഭയിലെ അഞ്ച് കേന്ദ്രങ്ങളിൽ മന്ത്രി തോമസ് ഐസക്, ജില്ലാ കളക്ടർ, പാലോട് രവി, മാങ്കോട് രാധാകൃഷ്ണൻ, വി. ശിവൻകുട്ടി എന്നിവരും അരുവിക്കര രണ്ടു കേന്ദ്രങ്ങളിൽ മന്ത്രി കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കെ.എസ്. ശബരിനാഥൻ എം.എൽ.എ, കെ.എസ്. സുനിൽകുമാർ എന്നിവരും കരകുളത്ത് 7 ഇടങ്ങളിലായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി. ദിവാകരൻ എം.എൽ.എ, ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ, മേയർ ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, ടി.എൻ. സീമ, ആനാവൂർ നാഗപ്പൻ, ജി.ആർ. അനിൽ, വി.വി. രാജേഷ്, കരകുളം കൃഷ്ണപിള്ള എന്നിവരും ഉദ്ഘാടനം ചെയ്യും. പി.ഹരികേശൻ നായർ, ആനാട് സുരേഷ്, സീനത്ത് ബീവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.