പാറശാല: പഴയ ഉച്ചക്കട താഴവിള ദേവീ ക്ഷേത്രത്തിലെ ചൊവ്വാകൊട ഉത്സവത്തിന്റെ കൊടിയേറ്റം ക്ഷേത്ര തന്ത്രി ഇരണിയൽ മുരുകേശന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. 18 വരെ ഉത്സവം തുടരും. ദിവസേന രാവിലെ നടക്കുന്ന മഹാഗണപതി ഹോമത്തെ തുടർന്ന് പ്രത്യേക പൂജകളും ദിവസേന ഉച്ചക്ക് സമൂഹ സദ്യയും നടക്കും. കൂടാതെ ഇന്ന് രാവിലെ 7 ന് ഭജന, 14 ന് വൈകുന്നേരം 7 ന് വനിതാസമ്മേളനം, 8.30 ന് നൃത്തം, 15 ന് രാത്രി 8 ന് മത്സര ഗാനമേള, 16 ന് രാത്രി 8.30 ന് സ്‌കൂൾ കോളേജ് കലോത്സവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, 17 ന് വൈകുന്നേരം 4 മണിക്ക് മതസൗഹാർദ്ദ സാംസ്‌കാരിക ഘോഷയാത്ര ചെങ്കവിള ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു, രാത്രി 9.30 ന് കുംഭാഭിഷേകം, 18 ന് രാവിലെ 11 ന് നടക്കുന്ന സമൂഹ പൊങ്കാലക്ക് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീ ഭായി തമ്പുരാട്ടി അഗ്നി പകരുന്നു, തുടർന്ന് ഉച്ചക്ക് 2 ന് കൊടിയിറക്ക്.