ബംഗളുരു : നടുവിലെ പരിക്കിന് ഇംഗ്ളണ്ടിൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ഇന്ത്യൻ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബംഗളുരു നാഷണൽ ക്രിക്കറ്റ അക്കാഡമിയിൽ പരിശീലനം തുടങ്ങി.
ഒക്ടോബറിലാണ് പാണ്ഡ്യെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നത്. ന്യൂസിലൻഡ് പര്യടനത്തിൽ പാണ്ഡ്യ യ്ക്ക് കളിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ പര്യടനത്തിന് മുമ്പ് ഫിറ്റ്നസ് ടെസ്റ്റ് സംഘടിപ്പിച്ചപ്പോൾ പങ്കെടുക്കാൻ പാണ്ഡ്യ ശാരീരികക്ഷമത നേടിയിരുന്നില്ല.
തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ട മടങ്ങിയെത്തിയ ശേഷമാണ് ഹാർദിക് പരിശീലനം പുനരാരംഭിച്ചത്. വ്യായാമ മുറകൾക്കൊപ്പം താരം ബൗളിംഗ് പരിശീലനവും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഐ.പി.എല്ലിൽ ഹാർദിക് തിരിച്ചെത്തിയേക്കും.
ഇശാന്തിന് ഫിറ്റ്നസ് ടെസ്റ്റ്
ബംഗളുരു : കിവീസിനെതിരായ ടെസറ്റ് പരമ്പരയിൽ ടീമിലുള്ള പേസർ ഇശാന്ത് ശർമ്മ ഇൗ ഞായറാഴ്ച ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകും. രഞ്ജി ട്രോഫിയിൽ ഡൽഹിക്കുവേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ ഇശാന്ത് ബംഗളുരുവിൽ ചികിത്സയിലാണ്. ഫിറ്റനസ് ടെസ്റ്റ് പാസായാലേ ഇശാന്തിന് ടെസ്റ്റ് ടീമിൽ കളിക്കാൻ കഴിയൂ.