നെടുമങ്ങാട് : പഴകുറ്റി ശ്രീതെക്കതുവിള ദേവിക്ഷേത്രത്തിൽ 18-മത് കുത്തിയോട്ട മഹോത്സവം 16 മുതൽ 18 വരെ നടക്കും.ദിവസവും രാവിലെ 6 ന് ഗണപതിഹോമം,16 ന് രാവിലെ 8 ന് ദേവീപ്രീതിക്കായി താംബൂല സമർപ്പണം,8.30 ന് നാരായണീയ പാരായണം.9.30 ന് സമൂഹപൊങ്കാല,12.30 ന് സമൂഹസദ്യ,വൈകിട്ട് 4 ന് നെൽപ്പറ നേർച്ച,7.30 ന് ഭജന,17 ന് വൈകിട്ട് മലർപ്പറ നേർച്ച,6.30 ന് സുമംഗലി പൂജ,7 ന് നാരങ്ങാവിളക്ക് നേർച്ച.18 ന് വൈകിട്ട് 5 ന് ഉരുൾ,6 ന് മഞ്ഞൾപറ നേർച്ച,രാത്രി 8.30 ന് കുത്തിയോട്ടം,പൂമാല,താലപ്പൊലി,9 ന് ഗാനാമൃതം,തുടർന്ന് ആകാശക്കാഴ്ച.