vs-achuthanandan
vs achuthanandan

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ ബെമൽ ഇന്ത്യ ലിമിറ്റഡ് പൂർണമായും സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തടയാൻ സംസ്ഥാനം അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ കൂടിയായ വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വി. എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് 2009 ൽ 375 ഏക്കർ ഭൂമി കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി പാട്ടത്തിന് നൽകിയത്. യൂണിറ്റിൽ 300 സ്ഥിരം ജീവനക്കാരും 180 കരാർ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള 56 ശതമാനം ഓഹരിയിൽ 26 ശതമാനം കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറിയതായി പ്രതിരോധമന്ത്രി പാർലമെന്റിൽ അറിയിച്ചിട്ടുണ്ട്. ഈ നടപടി കമ്പനിയുടെയും തൊഴിലാളികളുടെയും നിലനിൽപിനെ പ്രതികൂലമായി ബാധിക്കും.