നെയ്യാറ്റിൻകര: അരുവിപ്പുറത്തെ പ്രതിഷ്ഠാവാർഷികത്തിനും ശിവരാത്രി മഹോത്സവത്തിനും കൊടിയുയർന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തി. വൈകിട്ട് 4 മണിയോടെ ബാലരാമപുരം പള്ളിവിളാകത്ത് വീട്ടിൽ നിന്നും കൊണ്ടുവന്ന പതാക പൂജകർമ്മാദികളോടെ ക്ഷേത്രത്തിലേക്ക് വരവേറ്റു. ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധ തീർത്ഥ, അരുവിപ്പുറം പ്രചാര സഭ ചീഫ് കോഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, എസ്.എൻ.‌ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ തുടങ്ങിയവർ കൊടിയേറ്റിൽ പങ്കെടുത്തു. അരുവിപ്പുറം യോഗീശ്വര ക്ഷേത്രം ട്രസ്റ്റാണ് ആദ്യ ദിവസത്തെ ഉത്സവ പൂജകളും അന്നദാനവും നിർവഹിച്ചത്.