കഴക്കൂട്ടം: തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കോളേജിലെ ആർട്സ് ഡേയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസേജുകളാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് കോളേജ് പുറത്തും വിദ്യാർത്ഥികൾ ഏറ്റുമുട്ടിയിരുന്നു. പ്രശ്‌നപരിഹാരത്തിനായി കഴക്കൂട്ടം പൊലീസ് ഇരുകൂട്ടരുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. സംഭവത്തിൽ ഇരുവിഭാഗത്തിൽപ്പെട്ട 14 പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തതായും കോളേജ് അനിശ്ചിതകാലേത്ത് അടച്ചതായും പ്രിൻസിപ്പൽ ഡോ. വി.വൈ. ദാസപ്പൻ അറിയിച്ചു.