sarfraz-khan
sarfraz khan

മുംബയ് : ഇൗ സീസൺ രഞ്ജി ട്രോഫിയിൽ മിന്നുന്ന ഫോമിലാണ് മുംബയയുടെ യുവ ബാറ്റ്‌സ്‌മാൻ സർഫ്രാസ് ഖാൻ. രഞ്ജി ട്രോഫിയിൽ തുടർച്ചയായി സെഞ്ച്വറികൾ നേടിയാണ് 22 കാരനായ സർഫ്രാസിന്റെ കുതിപ്പ്. ഇന്നലെ മദ്ധ്യ പ്രദേശിനെതിരായ മത്സരത്തിൽ 169 റൺസുമായി പുറത്താകാതെ നിൽക്കുന്ന സർഫ്രാസ് കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്നാമത്തെ ഇരട്ട സെഞ്ച്വറിയിലേക്കുള്ള പാതയിലാണ്.

ഇന്നലെ മദ്ധ്യപ്രദേശിനെതിരെ 72/3 എന്ന നിലയിലായിരുന്ന മുംബയ്‌യെ 352/4 എന്ന നിലയിലെത്തിച്ചിരിക്കുന്നത് സർഫ്രാസിന്റെ അപരാജിത സെഞ്ച്വറിയാണ്.

ഐ.പി.എല്ലിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടി ചെറിയ പ്രായത്തിൽ അരങ്ങേറിയെങ്കിലും പിന്നീട് മങ്ങിപ്പോയ സർഫ്രാസ് ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള സാദ്ധ്യതയാണ് ഇൗ സീസണിലെ മികച്ച പ്രകടനത്തിലൂടെ തുറന്നിരിക്കുന്നത്.

ഇൗ സീസണിൽ ഒരു ട്രിപ്പിൾ സെഞ്ച്വറിയും ഒരു ഡബിൾ സെഞ്ച്വറിയും സർഫ്രാസ് നേടിക്കഴിഞ്ഞു.

. ഉത്തർപ്രദേശിനെതിരെയാണ് ട്രിപ്പിൾ സെഞ്ച്വറി (301 നോട്ടൗട്ട്) നേടിയത്.

. തൊട്ടടുത്ത മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ ഇരട്ട സെഞ്ച്വറി (226 നോട്ടൗട്ട് നേടി)

. തുടർന്ന സൗരാഷ്ട്രയ്ക്കെതിരെ 78 റൺസ് നേടി

. തുടർച്ചയായ മൂന്ന ഇന്നിംഗ്സുകളിൽ 605 റൺസ് നേടിയ ശേഷമാണ് സർഫ്രാസിനെ ഒൗട്ടാക്കാൻ ബൗളർമാർക്ക് കഴിഞ്ഞത്.