നിലമാമൂട് : മുതിർന്ന കോൺഗ്രസ് നേതാവും കുന്നത്തുകാൽ പഞ്ചായത്ത് അംഗവും കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും ആയിരുന്ന എസ്. രാമചന്ദ്രൻ നായരുടെ 10-ാം ചരമവാർഷികത്തിൽ മണവാരി ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ആനാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം, മുൻ സംസ്ഥാന സഹകരണ ഒാംബുഡ്‌സ്മാൻ അഡ്വ. എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് ബ്ളോക്ക് ഭാരവാഹികളായ കാരക്കോണം ഗോപൻ, വൈ. സത്യദാസ്, തത്തലം രാജു, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജി. അനിൽകുമാർ, വി. പ്രസന്നകുമാർ, ബി. സോമൻ തുടങ്ങിയവർ പങ്കെടുത്തു.