തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം നേമം യൂണിയന്റെ 18-ാമത് വാർഷിക പൊതുയോഗം 16ന് 10ന് യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ മന്ദിരത്തിൽ നടക്കും. വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ ഉദ്ഘാടനം ചെയ്യും. നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധികളുടെ ലിസ്റ്റും 2020-21 വർഷത്തെ ബഡ്ജറ്റും പൊതുയോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തൃശൂരിൽ നടന്ന ഏകാത്മകം മോഹിനിയാട്ടത്തിൽ യൂണിയനിൽ നിന്നു പങ്കെടുത്ത വനിതകളെ ചടങ്ങിൽ ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ഉൗരൂട്ടമ്പലം ജയചന്ദ്രൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ നടുക്കാട് ബാബുരാജ്, വിളപ്പിൽ ചന്ദ്രൻ, കൗൺസിലർമാരായ റസൽപുരം ഷാജി, രാജേഷ് ശർമ്മ, പാട്ടത്തിൽ രഞ്ചിൻ, പഞ്ചായത്ത് കമ്മിറ്റി അംഗമായ താന്നിവിള മോഹനൻ, നരുവാമൂട് അനിൽകുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കോളച്ചിറ രതീഷ്, സെക്രട്ടറി റസൽപുരം സുരേഷ്, വനിതാസംഘം പ്രസിഡന്റ് മൃദുലകുമാരി, സെക്രട്ടറി ശ്രീലേഖ തുടങ്ങിയവർ സംസാരിക്കും. നേമം യൂണിയനിലെ വിവിധ ശാഖകളിൽനിന്നുള്ള യൂണിയൻ വാർഷിക പ്രതിനിധികൾ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.