window

കിളിമാനൂർ:മടവൂർ സർവീസ് സഹകരണ ബാങ്കിൽ സ്വർണപ്പണയ ഏകജാലക കൗണ്ടർ തുടങ്ങി.ഏകജാലക കൗണ്ടറിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി .കെ മധു നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്,മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ്.രജിത,സി.പി.എം ലോക്കൽ സെക്രട്ടറി ഷൈജുദേവ്,കെ.സി.ഇ.യു ഏരിയാ സെക്രട്ടറി സുനിൽകുമാർ,ബാങ്ക് സെക്രട്ടറി മുരളീധരൻ പിള്ള സ്വാ​ഗതവും ദീപ നന്ദിയും പറഞ്ഞു.