വെഞ്ഞാറമൂട്: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മാണിക്കോട് ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു. മഹോത്സവ ഉദ്ഘാടനവും, ദീപാലങ്കാരത്തിന്റെ ഉദ്ഘാടനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ വയ്യേറ്റ് കെ. സോമൻ സ്മാരക പുരസ്കാരം ഡപ്യൂട്ടി സ്പീക്കർ വി. ശശി ഏറ്റുവാങ്ങി . സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ജി. സ്പർജൻ കുമാറിന് നൽകി. പൊലിസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം മേള ഗ്രൗണ്ടിൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ നിർവഹിച്ചു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ വയ്യേറ്റ് അനിൽ സ്വാഗതം പറഞ്ഞു. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ്പ്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി. ബേബി, തോട്ടയ്ക്കാട് ശശി, കെ.സി. സജീവ് തൈക്കാട്, ബിനു എസ്.നായർ, അസീന ബീവി, എ.എം. റൈസ് ഷീലാകുമാരി, ഉഷാകുമാരി, ഉഴമലയ്ക്കൽ വേണുഗോപാലൻ, പി.വാമദേവൻ പിള്ള, വയ്യേറ്റ് ബീ പ്രദീപ്, എം.മണിയൻ പിളള, അജയൻ, സുനിൽ കരകുളം ,ബേബി വലിയകട്ടയ്ക്കാൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഡോ. ഷിബു നാരായണൻ, എസ്. ജോതിശങ്കർ, സോണിയ നായർ, ഷെരീർ വെഞ്ഞാറമൂട്, സോനാ നായർ, ശിവനന്ദന സുരേഷ് എന്നിവരെയും പാലിയേറ്റിവ് പുരസ്കാരം നേടിയ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെയും, സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയ നെല്ലനാട് ഗ്രാമപഞ്ചയത്തിലെ ആരോഗ്യ പ്രവർത്തകരെയും അനുമോദിച്ചു.