1. ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളുടെ സ്വഭാവമെന്ത്?
ബേസുകൾ
2. പി.എച്ച്. സ്കെയിലിൽ എത്രവരെ മൂല്യമാണ് രേഖപ്പെടുത്തിയിട്ടുള്ളത്?
1 മുതൽ 14 വരെ
3. യൂണിവേഴ്സൽ ഇൻഡിക്കേറ്റർ രേഖപ്പെടുത്തുന്നത് എന്താണ് ?
പി.എച്ച്. മൂല്യങ്ങൾ
4. മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു?
അലൂമിനിയം സൾഫേറ്റ്
5. പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ള സാന്തോ പ്രോട്ടിക്ക് ടെസ്റ്റിന് ഉപയോഗിക്കുന്ന ആസിഡ്?
നൈട്രിക്കാസിഡ്
6. കോൺടാക്ട് പ്രക്രിയ ഏത് ആസിഡിന്റെ ഉത്‌പാദനത്തിനാണ് ഉപയോഗിക്കുന്നത്?
സൾഫ്യൂറിക്കാസിഡ്
7. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?
സൾഫ്യൂരിക്കാസിഡ്
8. അക്വാറീജിയ അഥവാ രാജകീയ ദ്രവം എന്നറിയപ്പെടുന്ന ലായനി ഏതൊക്കെ ആസിഡുകൾ ചേർത്താണ് ഉണ്ടാക്കുന്നത്?
ഹൈഡ്രോക്ളോറിക്കാസിഡ്, നൈട്രിക്കാസിഡ്
9. അക്വാറീജിയയിൽ ഉപയോഗിക്കുന്ന ഗാഢനൈട്രിക്കാസിഡ്, ഹൈഡ്രോക്ളോറിക്കാസിഡ് എന്നിവ തമ്മിലുള്ള അനുപാതം?
1 : 3
10. 1897ൽ ആസ്പിരിനെ ആദ്യമായി വേർതിരിച്ചെടുത്തതാര്?
ഫെലിക്സ് ഹോഫ്‌മാൻ
11. ആസിഡ് ഒഫ് എയർ, ഏരിയൽ ആസിഡ് എന്നീ പേരുകളുള്ള ആസിഡേത്?
കാർബോണിക്കാസിഡ്
12. ഗ്ളാസിനെ അലിയിക്കുന്ന ആസിഡ്?
ഹൈഡ്രോഫ്ളൂറിക്കാസിഡ്
13. കാരം ബോർഡിന്റെ മിനുസം കൂട്ടാനും ഐ വാഷായും ഉപയോഗിക്കുന്ന ആസിഡ്?
ബോറിക്കാസിഡ്
14. കാർബണിക ആസിഡുകൾക്ക് ഉദാഹരണങ്ങളേവ?
സിട്രിക്കാസിഡ്, അസെറ്റിക്കാസിഡ്, ടാർടാറിക്കാസിഡ്
15. ചേന, കാച്ചിൽ, ചേമ്പ് എന്നിവയുടെ ചൊറിച്ചിലിന് കാരണമായ ആസിഡ്?
ഓക്സാലിക്കാസിഡ്
16. പുളിപ്പുള്ള പഴങ്ങളിൽ സമൃദ്ധമായുള്ള വിറ്റാമിൻ സി ഏത് ആസിഡാണ്?
അസ്‌ക്കോർബിക്ക് ആസിഡ്
17. ജീവികളുടെ മൂത്രത്തിൽ അടങ്ങിയിട്ടുള്ള ആസിഡ്?
യൂറിക്കാസിഡ്
18. ബേസുകളുടെ രുചി?
ചവർപ്പുരുചി
19. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്നത് ?
ലീഥിയം, സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീസിയം, ഫ്രാൻഷ്യം.
20. ബേസുകൾ ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന അയോണുകൾ?
ഹൈഡ്രോക്സൈഡ് അയോണുകൾ.