കല്ലമ്പലം: പള്ളിക്കൽ മൂതല മണ്ണാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 21നും 26നും നടക്കും. ക്ഷേത്ര ചടങ്ങുകൾ, പുരാണപാരായണം എന്നിവയ്ക്ക് പുറമേ 21ന് രാത്രി ശിവരാത്രി വ്രതം, അഭിഷേക പൂജ. 26ന് രാവിലെ 8ന് പൊങ്കാല, 12ന് നാഗരൂട്ട്, 12.30ന് അന്നദാനം, വൈകിട്ട് 5ന് ഘോഷയാത്ര, രാത്രി 7.30ന് പ്രഭാഷണം, 9.30ന് നാടൻപാട്ട്.