victory

കിളിമാനൂർ:കിളിമാനൂർ വിക്ടറി കോളേജ് വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള വിക്ടറി ഫെസ്റ്റിന്റെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.കിളിമാനൂർ ഗവ.എച്ച്.എസ് ഹെഡ്മിസ്ട്രസ് എസ്.അജിത,ശിശു വിഹാർ സ്കൂൾ പ്രിൻസിപ്പൽ ജി.ജയചന്ദ്രൻ നായർ,വി.കെ.ഷാജി,ജി.കെ.വിജയകുമാർ,മുരുകൻ കാട്ടാക്കട എന്നിവർ സംസാരിച്ചു.കിളിമാനൂർ മേഖലയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ കലാപരിപാടികളും നടന്നു.