കല്ലമ്പലം: അയണിക്കാട്ടുകോണം കുരിശോട് മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 18 മുതൽ 21 വരെ നടക്കും. ക്ഷേത്ര ചടങ്ങുകൾ, ഭാഗവത പാരായണം എന്നിവയ്ക്ക് പുറമേ 18ന് രാത്രി 8ന് പൊങ്കൽ, തുടർന്ന് സംഗീത സദസ്. 19ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് ഐശ്വര്യപൂജ, രാത്രി 8.30ന് നൃത്തനാടകം. 20ന് ഉച്ചയ്‌ക്ക് 12ന് അന്നദാനം, രാത്രി 8.30ന് മെഗാഷോ, 21ന് വൈകിട്ട് 4ന് ഘോഷയാത്ര എന്നിവ നടക്കും.