കല്ലമ്പലം: ആനകുന്നം പുളിമാത്ത് തൃബ്ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവം മാർച്ച് 3ന് കുരുതി തർപ്പണത്തോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾ, ഭാഗവതപാരായണം, ഭദ്രകാളിപ്പാട്ട്, ഭഗവതി സേവ എന്നിവയ്ക്ക് പുറമേ 18ന് മാലപ്പുറം പാട്ട്, രാത്രി 8.30ന് ദേവിയുടെ തൃക്കല്യാണം, തുടർന്ന് പൊലിവ്‌. 25ന് കൊന്നുതോറ്റ് പാട്ട്. 26ന് വൈകിട്ട് 6ന് പുളിമാത്തമ്മ കീർത്തിമുദ്ര പുരസ്കാര സമർപ്പണം, തുടർന്ന് കേളി. 27ന് രാത്രി 7ന് നൃത്ത നൃതൃങ്ങൾ, 28ന് രാവിലെ 7.30ന് പൊങ്കാല, രാത്രി 8.30ന് നാടകം. 29ന് രാവിലെ 6.30ന് ഉരുളും എഴുന്നള്ളത്തും, വൈകിട്ട് 4ന് എഴുന്നള്ളത്ത്‌, രാത്രി 10ന് കുത്തിയോട്ടം. 1ന് രാത്രി 9ന് സ്റ്റേജ് സിനിമ. 2ന് രാത്രി 9ന് പാട്ട് മാമാങ്കം. 3ന് രാത്രി 7ന് ഗാനമേള, രാത്രി 12ന് കുരുതി തർപ്പണം.