തിരുവനന്തപുരം:തിട്ടമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച കൊടിമരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ സമർപ്പിച്ചു. ക്ഷേത്ര തന്ത്രി അരായക്കീഴില്ലം കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കുംഭാഭിഷേകം നടത്തി. മേഖലാ കൺവീനർ എ.ജി.കൃഷ്ണകുമാർ, പ്രസിഡന്റ് കെ.വി.രാജേന്ദ്രൻ, സെക്രട്ടറി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.