ചിറയിൻകീഴ്: പെരുങ്ങുഴി മരയ്ക്കാർ വിളാകം ശ്രീഭദ്രാ ദു‌ർഗാദേവീക്ഷേത്രത്തിലെ കുംഭ രേവതി മഹോത്സവം നാളെ നടക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്കു പുറമെ 27ന് രാവിലെ 5ന് നിർമ്മാല്യ ദർശനം, അഭിഷേകം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് പ്രത്യേക മൃത്യുഞ്ജയഹോമം, 8.30ന് സമൂഹ പൊങ്കാല, 10ന് കലശപൂജ, 10.30ന് നാഗർക്ക് വിശേഷാൽ പൂജയും നാഗരൂട്ടും, 11ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.45ന് ദീപാരാധന, രാത്രി 7ന് ഭഗവതിസേവ എന്നിവ നടക്കും.