തിരുവനന്തപുരം: അരുവിപ്പുറം പ്രതിഷ്ഠയുടെ 132-ാമത് വാർഷികാഘോഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വിദ്യാഭ്യാസ സമ്മേളനം നടക്കും. 'മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത' എന്ന വിഷയത്തിൽ വൈകിട്ട് 7ന് നടക്കുന്ന സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനാകും. മന്ത്രി ടി.പി.രാമകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. മുൻ യു.എൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, കെ.ആൻസലൻ എം.എൽ.എ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ സെക്രട്ടറി മേലാങ്കോട് സുധാകരൻ,അരുവിപ്പുറം പ്രചാരസഭ ചീഫ് കോർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ പങ്കെടുക്കും. ശിവഗിരി മഠം സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി ബ്രഹ്മസ്വരൂപാനന്ദ നന്ദിയും പറയും. പുലർച്ചെ 4ന് അഭിഷേകത്തോടെയാണ് മൂന്നാംദിവസത്തെ ഉത്സവം തുടങ്ങുക.