കുഴിത്തുറ:തക്കല ഗവ. ആശുപത്രിയിൽ രാത്രി രോഗിയായ ഭാര്യയെ കാണാനെത്തവെ സെക്യൂരിറ്റിയുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിക്കനംകോട് മാങ്കോട് പനവിള സ്വദേശി മരിയ സുരേഷാണ് (39) മരിച്ചത്. കഴിഞ്ഞ ഒമ്പതിനാണ് മർദ്ദനമേറ്റത്. മരിയ സുരേഷിന്റെ ഭാര്യ കസ്തൂരി തക്കല ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കസ്തൂരിയെ കാണാനെത്തിയ മരിയ സുരേഷ് , സെക്യൂരിറ്റിയായ രത്നരാജു (26)വുമായി വാക്കേറ്രമായി. ക്ഷുഭിതനായ രത്നരാജു മരിയസുരേഷിനെ തറയിൽ തള്ളിയിട്ട് മർദ്ദിച്ചു. പരിക്കേറ്റ മരിയ സുരേഷിനെ ആദ്യം തക്കല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. തക്കല പൊലീസ് കേസെടുത്തു.
|