വെഞ്ഞാറമൂട്:രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കാവിയാട് ദിവാകരപ്പണിക്കരുടെ സ്മരണാർത്ഥം 23ന് വേളാവൂർ ശ്രീകുമാർ - സുരേഷ് സ്മാരക ട്രസ്റ്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കും.ഒന്നാം സ്ഥാനത്തിന് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും ക്യാഷ് അവാർഡ് നൽകും.മത്സരാർത്ഥികൾ സ്കൂൾ അധികൃതരിൽ നിന്നുള്ള സാക്ഷ്യപത്രമോ സ്കൂൾ ഐ.ഡി.കാർഡോ സഹിതം അന്നേ ദിവസം രാവിലെ 10ന് വേളാവൂർ ശ്രീകുമാർ - സുരേഷ് സ്മാരക മന്ദിരത്തിൽ എത്തിച്ചേരണം. ഫോൺ. 9446559993.