വെഞ്ഞാറമൂട്: വാമനാപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-2021 വർക്കിംഗ് ഗ്രൂപ്പ് യോഗം വൈസ് പ്രസിഡന്റ് ഷീലാകുമാരിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹാളിൽ യോഗത്തിൽ ജോയിന്റ് ബി.ഡി.ഒ സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു. 2019 -20 വാർഷിക പദ്ധതിയുടെ അവലോകന റിപ്പോർട്ടും 2020 - 21 വർഷത്തേക്ക് സക്കാർ അനുവദിച്ച ഫണ്ടിനെ സംബന്ധിച്ച് ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അ നിൽകുമാർ വിശദീകരിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രാജു പദ്ധതിയുടെ ക്രോഡീകരണവും, ബ്ലോക്ക് മെമ്പർമാരായ ശ്രദ്ധാ വിജയൻ, ജലജ ടീച്ചർ, ചന്ദ്രിക എന്നിവർ സംസാരിച്ചു.