വെഞ്ഞാറമൂട്:വിദ്യാർത്ഥികളിലെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ മാർഗനിർദ്ദേശം നൽകുന്നതിനും ലക്ഷ്യമിട്ട് ജീവകല, അവധിക്കാലത്ത് കഥാരചന,കവിതാ രചന,കഥാപ്രസംഗ പരിശീലനം, ക്ലേ മോഡലിംഗ് വ്യക്തിത്വ വികസനം - നേതൃപാടവം എന്നീ വിഷയങ്ങളിൽ പഠനശിബിരം സംഘടിപ്പിക്കും.ഒരു ക്ലാസിൽ പരമാവധി 8 വയസ്സിനും 25 വയസിനും ഇടയിൽ പ്രായമുള്ള 20 വിദ്യാർത്ഥികളുണ്ടാകും. സ്കൂളുകൾ, ലൈബ്രറികൾ,ക്ലബുകൾ തുടങ്ങിയവയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. jeevakalavjd@gmail.com,9946555041 ഇവ വഴി രജിസ്ട്രേഷൻ നടത്താവുന്നതാണ്.തീയതിയും മറ്റ് വിശദാംശങ്ങളും രജിസ്ട്രേഷനു ശേഷം അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.