വെഞ്ഞാറമൂട്: റോഡ് മുറിച്ചുകടക്കവെ മോട്ടോർ ബൈക്കിടിച്ച് വീട്ടമ്മക്കും ബൈക്ക് യാത്രികനായ യുവാവിനും പരിക്ക്. ഉല്ലാസ് നഗർ വിനീഷ് ഭവനിൽ ബേബി (60) , പള്ളിക്കൽ മാവിൻമൂട് എ.എസ് ഭവനിൽ അഖിൽ എന്നിവർക്കാണ് പരിക്കുപറ്റിയത്.കഴിഞ്ഞ ദിവസം രാവിലെ കീഴായിക്കോണത്ത് അഗ്നി രക്ഷാ ഓഫീസിന് സമീപത്തായിരുന്നു അപകടം. റോഡുമുറിച്ച് കടക്കുകയായിരുന്ന ബേബിയെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചു വീണ് ഇരുവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.